Posted By Editor Posted On

യുഎഇയില്‍ ഒരു ദിര്‍ഹത്തിന് ദിവസം മുഴുവന്‍ സൈക്കിളില്‍ കറങ്ങാം

ദുബായ്: യുഎഇയില്‍ ഒരു ദിര്‍ഹത്തിന് ദിവസം മുഴുവന്‍ സൈക്കിളില്‍ കറങ്ങാം. ക്രിസ്മസ് സമ്മാനമായാണ് ‘കരീമിന്റെ’ ഈ വന്‍ ഓഫര്‍. സൈക്കിള്‍ യാത്രക്കാര്‍ കൂടിയതോടെ പുതിയ ഓഫര്‍ ആരംഭിച്ചത്. ദിവസം മുഴുവന്‍ സൈക്കിള്‍ ലഭിക്കുന്ന 20 ദിര്‍ഹത്തിന്റെ പാസിന് 24, 25 തീയതികളില്‍ ഒരു ദിര്‍ഹം മാത്രമാക്കി. പതിവായി ‘കരീം’ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ലഭിക്കുന്ന പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. സൈക്കിള്‍ സൗഹൃദ നഗരമായ ദുബായില്‍ കരീമും ആര്‍ടിഎയും ചേര്‍ന്നു കൂടുതല്‍ പദ്ധതികള്‍ക്കു രൂപം നല്‍കും. സൈക്കിളുകള്‍ ‘ഹിറ്റ്’ ആയതോടെ നഗരത്തില്‍ മാറ്റങ്ങള്‍ക്കും വേഗം കൂടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

കരീം ആപ് വഴി ഇതുവരെ 10 ലക്ഷം ട്രിപ്പുകളാണ് റജിസ്റ്റര്‍ ചെയ്തത്. സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് തുടര്‍ന്നും ഇളവുകള്‍ പ്രതീക്ഷിക്കാം. എല്ലാ മേഖലകളിലും 24 മണിക്കൂറും സൈക്കിള്‍ ലഭ്യമാകും. ബുക്ക് ചെയ്യുമ്പോള്‍ അടുത്തുള്ള സ്റ്റേഷന്‍ സഹിതമുള്ള വിവരങ്ങളും ലഭിക്കും. കോഡ് ഉപയോഗിച്ച് അണ്‍ലോക് ചെയ്ത് സൈക്കിള്‍ എടുക്കാം. ഇതിനുള്ള പണവും ആപ് വഴി അടയ്ക്കാം. സൈക്കിളുകളെ ജിപിഎസ് ശൃംഖലവഴി ബന്ധിപ്പിച്ചിട്ടുമുണ്ട്. ദുബായ് മറീന, ജുമൈറ ബീച്ച് റോഡ്, ജുമൈറ ലെയ്ക് ടവേഴ്‌സ്, ദ് ഗ്രീന്‍സ്, ബര്‍ഷ ഹൈറ്റ്‌സ്, ദുബായ് വാട്ടര്‍ കനാല്‍, ദുബായ് മീഡിയ സിറ്റി, ഡൗണ്‍ടൗണ്‍ ദുബായ്, അല്‍ ഖുദ്ര, കരാമ, മന്‍ഖൂല്‍ എന്നിവിടങ്ങളില്‍ സൈക്കിള്‍ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865


ആവശ്യക്കാര്‍ക്ക് വര്‍ധന
ദിവസവും സൈക്കിള്‍ ഉപയോഗിക്കുന്നത് 16% ആണെന്നാണ് റിപ്പോര്‍ട്ട്. 25% പേര്‍ ആഴ്ചയിലൊരിക്കല്‍. 55% പേര്‍ വ്യായാമത്തിനും 33% പേര്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കും ഉപയോഗിക്കുന്നു.ദുബായില്‍ പ്രതിവര്‍ഷം 30ല്‍ ഏറെ സൈക്കിള്‍ റാലികളും മത്സര പരിപാടികളും നടത്തുന്നുണ്ട്. ഇതില്‍ വനിതകള്‍ക്കു മാത്രമായി 3 മത്സര ഇനങ്ങളുണ്ട്. സൈക്ലിങ് നടത്തുന്നവരില്‍ 13% പേര്‍ 50 വയസ്സിനു മുകളിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. 40-49 വയസ്സുള്ളവര്‍ 28%, 30-39 വയസ്സുള്ളവര്‍ 40%, 29 വയസ്സില്‍ താഴെയുള്ളവര്‍ 19%. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

നിരീക്ഷണം ശക്തം
സൈക്കിള്‍ യാത്രക്കാരെ നിരീക്ഷിക്കാനും ട്രാക്കുകളിലെ സുരക്ഷ ഉറപ്പാക്കാനുമുള്ള സ്മാര്‍ട് സംവിധാനം ആര്‍ടിഎ കൂടുതല്‍ മേഖലകളില്‍ നടപ്പാക്കുകയാണ്. നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) എന്നിവ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ ശൃംഖലയില്‍ സൈക്കിള്‍ യാത്ര 100 ശതമാനവും സുരക്ഷിതമാക്കുകയാണു ലക്ഷ്യം. സൈക്കിളുകള്‍ വേഗപരിധി ലംഘിക്കുന്നുണ്ടോയെന്നും ഹെല്‍മറ്റ് ധരിക്കുന്നതടക്കമുള്ള നിയമങ്ങള്‍ യാത്രക്കാര്‍ പാലിക്കുന്നുണ്ടോയെന്നും കണ്ടെത്താം. യാത്രക്കാരന് ഹെല്‍മറ്റ്, റിഫ്‌ലക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. നല്ല പ്രകാശമുള്ള ഹെഡ് ലൈറ്റ് സൈക്കിളില്‍ ഉണ്ടാകണം.
ദുബായിലെ നിലവിലുള്ള 460 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക് 2026 ആകുമ്പോഴേക്കും 750 കിലോമീറ്ററാക്കും. ജുമൈറ, ഒമാന്‍ അതിര്‍ത്തിയിലുള്ള മലയോര ഗ്രാമമായ ഹത്ത, അല്‍ മര്‍മൂം ഡെസേര്‍ട് കണ്‍സര്‍വേഷന്‍ റിസര്‍വ് മേഖലകളെ ബന്ധിപ്പിച്ച് രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഹൈടെക് സൈക്ലിങ് ട്രാക്ക് സജ്ജമാക്കാനും പര്‍വതമേഖലകളിലെ സാഹസിക ട്രാക്കുകളെ ഇതര സൈക്ലിങ് ട്രാക്കുകളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.