Posted By Editor Posted On

ഖത്തറില്‍ റോഡരികില്‍ കുടുംബത്തിന് നേരെ സ്‌പ്രേ പ്രയോഗം നടത്തിയ കുട്ടികള്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ റോഡരികിലൂടെ നടന്നു പോയ കുടുംബത്തിന് നേരെ സ്നോ സ്‌പ്രേ പ്രയോഗിച്ച കുട്ടികളെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. റോഡരികിലുടെ നടന്നുപോകുന്ന മൂന്നംഗ കുടുംബത്തിന് നേരെ കാറില്‍ നിന്ന് ഇറങ്ങിയെത്തിയ ആണ്‍കുട്ടികള്‍ ഫോം സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ അധികൃതര്‍ കുട്ടികളെ അറസ്റ്റ് ചെയ്തത്. 12-നും 15-നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരുടെ പ്രായപരിഗണിച്ചാണ് പേര് പുറത്തു വിടാത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി പ്രതികളെ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

ക്രമസമാധാനവും സാമൂഹിക സുരക്ഷയും നിലനിര്‍ത്തുന്നതിനായി ആക്രമണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ മടിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. പൊതുസ്ഥലത്ത് വച്ച് ആളുകളെ ഉപദ്രവിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ അതിക്രമം ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.