Posted By Editor Posted On

യുഎഇ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ വന്‍തുക നേടി കാന്‍സര്‍ രോഗിയും മാസങ്ങളായി ശമ്പളം ലഭിക്കാത്ത ജീവനക്കാരനും

ദുബായ്: യുഎഇ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി കാന്‍സര്‍ രോഗിയും മാസങ്ങളായി ശമ്പളം ലഭിക്കാത്ത ജീവനക്കാരനും. കഷ്ടപാടില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നതായി 77,777 ദിര്‍ഹമാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രവാസികളും 77,777 ദിര്‍ഹം വീതമാണ് സമ്മാനം നേടിയത്.
ഫുജൈറയില്‍ താമസിക്കുന്ന 61 കാരനായ മെല്‍റോയ് ഫെര്‍ണാണ്ടസിന് ഈ വര്‍ഷം ആദ്യം കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും മകനെ കുറിച്ചും വലിയ ആശങ്കയായിരുന്നു. കോവിഡ് മഹാമാരിയില്‍ ജീവിതം വളരെ സാമ്പത്തികപ്രയാസത്തിലൂടെ കടന്നുപോകുന്ന സമയത്തിനിടയിലാണ് ഭാഗ്യം അദ്ദേഹം തേടിയെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

അതേസമയം ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള 38 കാരനായ ഫിറൂസ് നജ്മിദ്ദുനോവാന്‍ മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായത്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. ആ സമയത്താണ് ഇദ്ദേഹത്തിന് പ്രതീക്ഷിക്കാത്ത വിജയം നേടാനായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന പ്രവാസി തനിക്ക് വിജയിക്കുന്ന നമ്പരുകള്‍ തിരഞ്ഞെടുക്കാന്‍ മരുമകനോട് ആവശ്യപ്പെട്ടു. എമിറേറ്റ്‌സ് ഡ്രോയുമായുള്ള അദ്ദേഹത്തിന്റെ രണ്ടാം ശ്രമത്തില്‍ അദ്ദേഹത്തിന് 77,777 ദിര്‍ഹം അടിച്ചു.
സത്യത്തില്‍ എന്റെ ഇന്‍ബോക്‌സില്‍ ഇമെയില്‍ കണ്ടപ്പോള്‍, ഇത് ഒരു തട്ടിപ്പാണെന്ന് ശരിക്കും കരുതിയെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വിജയി, ഇന്ത്യയില്‍ നിന്നുള്ള അക്കൗണ്ടന്റായ ഹെലന്‍ രാജാണ്. സമ്മാന തുകയില്‍ ഒരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഭാവന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.