Posted By Editor Posted On

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ലൈന്‍

ഷാര്‍ജ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി സ്‌പൈസ്‌ജെറ്റ്. പുതുവത്സര സമ്മാനമായി ഷാര്‍ജയില്‍നിന്ന് പുണെ, മംഗളൂരു, മധുരൈ എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. പുണെയില്‍നിന്ന് ഷാര്‍ജയിലേക്ക് ദിവസവും മധുരൈ, മംഗളൂരു എന്നിവിടങ്ങളില്‍നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും സര്‍വീസുണ്ടാകും. ഷാര്‍ജയില്‍നിന്ന് പുണെയിലേക്ക് രാത്രി 12.10-നും മധുരൈയിലേക്ക് പുലര്‍ച്ചെ 2.15-നും മംഗലാപുരത്തേക്ക് വൈകീട്ട് 4.30-നും യാത്ര പുറപ്പെടും. പുണെയിലേക്ക് ദിവസവും മധുരൈയിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും മംഗളൂരുവിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സര്‍വീസുണ്ടാകും. ജനുവരി ഏഴിന് സര്‍വീസ് ആരംഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.