Posted By Editor Posted On

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടപരിഹാരം

ദുബായ്: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പ്രവാസി മലയാളിക്ക് ഒരു കോടിയിലേറം നഷ്ടപരിഹാരം ലഭിക്കും. ഫുജൈറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന് (37) ഒരു കോടിയിലേറെ രൂപ (5,06,514 ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധിച്ചു. ഒരു വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടമാണ് അബ്ദുല്‍ റഹ്മാന് അനുകൂലമായ വിധിയിലെത്തിച്ചത്. 2019 ഓഗസ്റ്റ് 22 ന് ഫുജൈറയിലെ മസാഫിയില്‍ അബ്ദു റഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഇടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നു വിധിയില്‍ പറഞ്ഞു. ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 3,000 ദിര്‍ഹം പിഴ വിധിച്ചു വിട്ടയക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ നിയമ പോരാട്ടത്തിലാണ് അബ്ദുല്‍ റഹ്മാന് വന്‍തുക നഷ്ടപരിഹാരം ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.