Posted By Editor Posted On

പ്രവാസികള്‍ക്ക് ആശ്വാസം, കുത്തനെ ഇടിഞ്ഞ് രൂപയുടെ മൂല്യം; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നതെന്തുകൊണ്ട്?

ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ. രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായതോടെയാണ് രൂപയിലെ അവസ്ഥ ദയനീയമായത്. ഡിസംബര്‍ പാദത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് 30,250 കോടി രൂപ(400 കോടി ഡോളര്‍)യുടെ നിക്ഷേപം പിന്‍വലിച്ചതോടെ കറന്‍സിയുടെ മൂല്യത്തില്‍ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന ആശങ്കകള്‍ ആഗോള വിപണികളെ ബാധിച്ചതിനാല്‍ ഉയര്‍ന്ന മൂല്യനിര്‍ണയത്തിലുള്ള വിപണികളില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഉയര്‍ന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി. കോവിഡ് ആഘാതത്തില്‍നിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആര്‍ബിഐയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയില്‍ നിലനിര്‍ത്തുകയെന്നത് റിസര്‍വ് ബാങ്കിന് വെല്ലുവിളിയാകും.
മാര്‍ച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഈ കണക്കുപ്രകാരം ഈ വര്‍ഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്. എന്നാല്‍ രൂപയുടെ മൂല്യമിടിവ് തടയാന്‍ ആര്‍ബിഐയുടെ ഇടപെടലുമുണ്ട്. ചൊവാഴ്ച ഉച്ചയോടെ മൂല്യം നേരിയതോതില്‍ ഉയര്‍ന്ന് 75.58 നിലവാരത്തിലെത്തിയിട്ടുണ്ട്. അതേസമയം, അടുത്ത മാസങ്ങളില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധന വന്നേക്കാമെന്നുമാണ് വിലയിരുത്തല്‍. എല്‍ഐസി ഉള്‍പ്പടെയുള്ള കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണ് ശുഭസൂചനയായി കാണുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.