Posted By Editor Posted On

ഫെഡറല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി യുഎഇ; സൗജന്യ കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ ഇവര്‍ക്കൊക്കെ

യുഎഇയില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഫെഡറല്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ തലത്തില്‍ കോവിഡിനെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ചില നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തു കൊണ്ടായിരുന്നു സര്‍ക്കുലര്‍.
സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാന്‍ മന്ത്രാലയങ്ങളോടും ഫെഡറല്‍ അധികാരികളോടും അതോറിറ്റി ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഫെഡറല്‍ വകുപ്പുകളിലേക്കുള്ള പ്രവേശനം യുഎഇ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ്-19 വാക്‌സിനുകള്‍ സ്വീകരിച്ച വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. അല്‍ ഹോസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഷോട്ടുകളും ഓരോ 14 ദിവസത്തിലും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് കാണിക്കണം. അതേസമയം, വാക്‌സിനേഷന്‍ ഇളവുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും. അവരുടെ ഗ്രീന്‍ സ്റ്റാറ്റസ് അല്‍ ഹോസ്ന്‍ ആപ്പില്‍ സജീവമാണെങ്കില്‍, ഓരോ ഏഴ് ദിവസത്തിലും പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

സര്‍ക്കുലര്‍ അനുസരിച്ച്, വാക്‌സിന്‍ ചെയ്യാത്ത വ്യക്തികള്‍ക്കും അല്‍ ഹോസ്‌നിലെ ‘ഗ്രേ സ്റ്റാറ്റസ്’ ഉള്ളവര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്താം.
‘Shefaa’ ആപ്പ് വഴി ആരോഗ്യ, കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ മന്ത്രാലയം നല്‍കുന്ന സൗജന്യ പിസിആര്‍ ടെസ്റ്റ് സേവനം പ്രയോജനപ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരോട് അതോറിറ്റി ആഹ്വാനം ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.