Posted By Editor Posted On

ഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 47 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 243,933 ആയി. രാജ്യത്ത് പുതുതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ മരണനിരക്ക് 614 ആയി തുടരുന്നു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK


രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,350 പേരാണ്. 10 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7065 ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഖത്തറില്‍ വാക്സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 512,5842 ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.