Posted By Editor Posted On

യുഎഇയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനം കണ്ട് അത്ഭുതപ്പെട്ട് പ്രവാസികള്‍

ഷാര്‍ജ: റോഡു മാര്‍ഗം 50 രാജ്യങ്ങള്‍ കീഴടയ്ക്കാനുള്ള യാത്ര ആരംഭിച്ച് മലയാളി യുവാക്കള്‍. യാത്രയുടെ ഭാഗമായി രണ്ട് മലയാളി യുവാക്കള്‍ യു.എ.ഇയിലെത്തി. യാത്രയുടെ പുതിയ ലോകം താണ്ടി മൂവാറ്റുപുഴ പുതുപ്പാടി പറക്കാകുടി വീട്ടില്‍ മുഹമ്മദ് ഹാഫിസും (19) കോതമംഗലം മുളവൂര്‍ കൊട്ടാക്കുടി വീട്ടില്‍ ഹിജാസ് ഇക്ബാലുമാണ് (22) യു.എ.ഇ.യിലെത്തിയിരിക്കുന്നത്. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ യാത്ര ചെയ്യുന്നത്. കേരളത്തില്‍നിന്ന് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ഇരുവരും യു.എ.ഇ.യിലെത്തിയത്. ഇതിനുമുന്‍പ് കേരളത്തില്‍നിന്ന് കശ്മീരിലേക്കും മുഹമ്മദ് ഹാഫിസ് ഇതേ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു. ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ അങ്കണത്തിലടക്കമെത്തിയ മുഹമ്മദ് ഹാഫിസിനും ഹിജാസ് ഇഖ്ബാലിനും പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യാത്രയില്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ചിത്രവും വാഹനത്തില്‍ യുവാക്കള്‍ പതിപ്പിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

കോവിഡ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് അതത് രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. യു.എ.ഇ.യില്‍ ഇരുവരും റെസിഡന്റ്സ് വിസ നേടാനുള്ള ശ്രമത്തിലാണ്. മറ്റു രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉപയോഗപ്പെടുത്തിയായിരിക്കും സഞ്ചരിക്കുക. ഇലക്ട്രോണിക്‌സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഹാഫിസും ഡിഗ്രി പൂര്‍ത്തിയാക്കിയ ഹിജാസും ചേര്‍ന്ന് പ്ലാസ്റ്റിക് ഫാക്ടറിയും അനുബന്ധ കടയും നടത്തുകയാണ്. അതിനിടയിലാണ് വേറിട്ട സഞ്ചാരത്തിലൂടെ ലോകരാജ്യങ്ങള്‍ ചുറ്റാന്‍ ആഗ്രഹമായത്. ഡീന്‍ കുര്യാക്കോസ് എം.പി. ഫ്‌ലാഗ്ഓഫ് ചെയ്ത വാഹനം കഴിഞ്ഞമാസം 26 – നാണ് കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലേക്കയച്ചത്. ഡിസംബര്‍ ഏഴുമുതല്‍ യു.എ.ഇ.യിലെ റോഡുകളിലൂടെ കേരള രജിസ്ട്രേഷനുള്ള വാഹനം (കെ.എല്‍.17 ഡബ്‌ള്യു 2866) ഓടാന്‍ തുടങ്ങി. കണ്ടുനിന്ന മലയാളികള്‍ക്ക് പുതുമ തോന്നി വാഹനത്തോടൊപ്പം സെല്‍ഫി എടുക്കുന്നുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഈ മാസം 27-ന് യു.എ.ഇ.യില്‍ നിന്നും ഒമാനിലേക്ക് പോകും, അവിടെനിന്നും സൗദി, ജോര്‍ദാന്‍, ഇസ്രയേല്‍, ഈജിപ്ത്, സുഡാന്‍, എത്യോപ്യ, സൊമാലിയ, കെനിയ, മൊറാക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രചയ്യും. ആദ്യം യെമെനില്‍ പോകാന്‍ പദ്ധതിയിട്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ആ രാജ്യം സന്ദര്‍ശിക്കാനിടയില്ല. പിന്നീട് ഇറാന്‍, ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിങ്ങനെ യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലെല്ലാം സുഹൃത്തുക്കളുടെ സഹായത്തില്‍ താമസ സൗകര്യം കണ്ടത്താനുമാണ് ശ്രമം. ഓരോ രാജ്യത്തും 10 ദിവസമെങ്കിലും ചെലവഴിക്കും. 2022 ഒക്ടോബറില്‍ യാത്ര പൂര്‍ത്തിയാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ഹാഫിസിന്റെയും ഹിജാസിന്റെയും പിതാക്കന്മാര്‍ ഷാര്‍ജയില്‍ വര്‍ഷങ്ങളോളം ട്രക്ക് ഡ്രൈവര്‍മാരായിരുന്നു. 10 വര്‍ഷം മുമ്പ് അവര്‍ പ്രവാസം മതിയാക്കി തിരിച്ചുപോയി. അതാണ് യാത്ര തുടങ്ങാന്‍ ഇരുവരും യു.എ.ഇതന്നെ തിരഞ്ഞെടുത്തത്. നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയയുടന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വാഹനം വാങ്ങുകയായിരുന്നു. ഹാഫിസിന്റെ ഉടമസ്ഥതയിലാണ് വാഹനം. അങ്ങിനെയാണ് ഈ ചരിത്ര യാത്ര ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.