Posted By Editor Posted On

ദുബായ്: ആഡംബര വാഹനമായ റേഞ്ച് റോവര്‍ മോഷ്ടിച്ച അഞ്ചംഗ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബായില്‍ ആഡംബര വാഹനമായ റേഞ്ച് റോവര്‍ മോഷ്ടിച്ച അഞ്ചംഗ സംഘത്തിന് ശിക്ഷ വിധിച്ചു. 685,000 ദിര്‍ഹം വിലമതിക്കുന്ന ആഡംബര വാഹനമായ റേഞ്ച് റോവര്‍ മോഷ്ടിച്ചതിന് നാല് ഏഷ്യക്കാര്‍ക്കും ഒരു അറബിക്കും കോടതി ശിക്ഷ വിധിച്ചു. അഞ്ചംഗ സംഘത്തെ ദുബായ് ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവിനും തുടര്‍ന്ന് രാജ്യത്തുനിന്ന് നാടുകടത്താനും ശിക്ഷിച്ചു. ആഡംബര കാര്‍ വാടകയ്ക്കെടുത്ത് വ്യാജ രേഖ ചമച്ച് നാടുകടത്താനായിരുന്നു ശ്രമം.
ഓഫീസിലെ ജീവനക്കാരന്‍ വാടയ്‌ക്കെടുത്ത 2020 മോഡല്‍ റേഞ്ച് റോവര്‍ വാഹനത്തിന്റെ ഡെലിവറി രണ്ട് ദിവസം വൈകിയതായി കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

തുടര്‍ന്ന് ജീവനക്കാരന്‍ വെഹിക്കിള്‍ ട്രാക്കിംഗ് സേവനവുമായി ബന്ധപ്പെട്ടു. എന്നാല്‍ വാഹനത്തില്‍ നിന്ന് ട്രാക്കിംഗ് ഉപകരണങ്ങളിലൊന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, രണ്ടാമത്തെ ട്രാക്കിംഗ് ഉപകരണം വാഹനം അടുത്ത എമിറേറ്റിലാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതായും വാഹനം കണ്ടെത്തിയതായും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യത്തേക്ക് ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു വാഹനം പോലീസ് തടഞ്ഞ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.