Posted By Editor Editor Posted On

ഖത്തറില്‍ ശൈത്യകാലം ആരംഭിക്കുന്നു; ദൈര്‍ഘ്യമേറിയ രാത്രിയും ദൈര്‍ഘ്യം കുറഞ്ഞ പകലും ഇന്ന്

ദോഹ: ഖത്തറില്‍ ഇന്ന് തണുപ്പുകാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഖത്തറില്‍ ഇന്ന് ശരത്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും ദൈര്‍ഘ്യം കുറഞ്ഞ പകലും ഇന്നായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് 23.5 ഡിഗ്രി വര്‍ഷത്തില്‍ ഒരു തവണ വ്യതിചലിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും ക്യുഎംഡി പ്രസ്താവിച്ചു.
തീര പ്രദേശത്ത് കാറ്റ് 05 മുതല്‍ 15 നോട്ട് വേഗത്തില്‍ വരെ കാറ്റ് വീശിയേക്കും. ദൃശ്യപരത 4 മുതല്‍ 8/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടല്‍ 1 മുതല്‍ 3 -4 അടി വരെ ഉയരും. ഇന്ന് വൈകുന്നേരം 6 മണി വരെ തീരപ്രദേശങ്ങളിലെ കാലാവസ്ഥ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് മൂടിയിരിക്കുമെന്നും ചിലയിടങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.