Posted By Editor Editor Posted On

ഖത്തറില്‍ റോഡിലൂടെ നടന്നുപോയ കുടുംബത്തിന് നേരെ സ്പ്രേ പ്രയോഗം; ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

ദോഹ: ഖത്തറില്‍ റോഡിലൂടെ നടന്നുപോയ കുടുംബത്തിന് നേരെ സ്പ്രേ പ്രയോഗം നടത്തിയ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡരികിലൂടെ നടന്നു പോകുന്ന കുടുംബത്തിന് നേരെ ഏതാനും യുവാക്കള്‍ സ്നോ സ്പ്രേ പ്രയോഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. . കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍,രണ്ടു യുവാക്കള്‍ കാറില്‍ നിന്ന് ഇറങ്ങി ഓടി വന്ന് മൂന്നംഗ കുടുംബത്തിന് നേരെ സ്‌പ്രേ ചെയ്തു, മറ്റൊരാള്‍ കാറിന്റെ മുകളില്‍ ഇരുന്നു സംഭവം ചിത്രീകരിക്കുകയായിരുന്നു.
കുടുംബത്തിന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ലോക കപ്പ് വരുന്ന സാഹചര്യത്തില്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണം വേണമെന്നും പലരും സൂചിപ്പിച്ചു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

ചിലര്‍ തന്റെ കാറിന്റെ ചില്ലുകളില്‍ നുരയെ തളിച്ച് തന്റെ കാഴ്ചയെ തടഞ്ഞ് പരിഭ്രാന്തി പരത്തിയതായി ട്വിറ്ററിലെ മറ്റൊരാള്‍ പറഞ്ഞു.
”സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്ന ഏതൊരാളും നിയമപ്രകാരം ശിക്ഷിക്കപ്പെടും. ഈ പ്രതിഭാസം പഠിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. 2022 ലോകകപ്പിന് മുമ്പുള്ള ബോധവല്‍ക്കരണം, ഈ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ ഖത്തറിലെ സമൂഹം അംഗീകരിക്കുന്നില്ലെന്ന്,” അഭിഭാഷകനായ ഖാലിദ് അബ്ദുല്ല അല്‍ മൊഹന്നദി ട്വീറ്റ് ചെയ്തു. ‘നിര്‍ഭാഗ്യവശാല്‍, ദേശീയ ദിനം ആഘോഷിക്കുന്നതില്‍ മൂല്യങ്ങള്‍ അവഗണിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. കഠിനമായ ശിക്ഷയുണ്ടാകണം, അല്ലെങ്കില്‍ അതൊരു ശീലമായി മാറും,” ഖത്തറി പത്രപ്രവര്‍ത്തകനായ സാലിഹ് ഗരീബ് ട്വീറ്റ് ചെയ്തു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.