Posted By Editor Editor Posted On

ഖത്തറില്‍ അൽ വാബ് സ്ട്രീറ്റിൽ രണ്ട് റോഡുകൾ തുറക്കും ; അൽ വക്രയിൽ താൽക്കാലികമായി അടച്ചു.

ദോഹ: അല്‍ വാബ് സ്ട്രീറ്റിലെ രണ്ട് ഇന്റര്‍സെക്ഷനുകള്‍ തുറക്കുമെന്നും അല്‍ വക്രയിലെ ഒരു ഇന്റീരിയര്‍ റോഡ് താല്‍ക്കാലികമായി അടക്കുമെന്നും ‍ അഷ്ഗാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് 2021 ഡിസംബര്‍ 25 ശനിയാഴ്ച അല്‍ വാബ് സ്ട്രീറ്റിലെ ബയ ഇന്റര്‍സെക്ഷനും ഡിസംബര്‍ 31  വെള്ളിയാഴ്ച ഖലീഫ ഒളിമ്പിക് സിറ്റി ഇന്റര്‍സെക്ഷനും ഗതാഗതത്തിനായി തുറക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി ട്വീറ്റ് ചെയ്തു .ഈ ഇന്റര്‍സെക്ഷനുകള്‍ തുറക്കുന്നതിലൂടെ അല്‍ അസീസിയ, അല്‍ വാബ്, മെഹൈര്‍ജ, മുറൈഖ്, മുഐതര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം സുഗമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആസ്പയര്‍ സോണിലേക്കും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കുമുള്ള വാണിജ്യ, മെഡിക്കല്‍, വിദ്യാഭ്യാസ, കായിക സൗകര്യങ്ങളിലേക്കും ഉപയോക്താക്കളെ ഈ റോഡുകള്‍ ബന്ധിപ്പിക്കും .വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

അല്‍ വക്ര റോഡിലൂടെയുള്ള ഇബ്ന്‍ സീന്‍സ് സ്ട്രീറ്റില്‍ നിന്നുള്ള പ്രവേശനവും ഒരു മാസത്തേക്ക് ഉണ്ടായിരിക്കില്ലെന്ന് അഷ്ഗാല്‍ അറിയിച്ചു. 2021 ഡിസംബര്‍ 21 മുതല്‍ 2022 ജനുവരി 20 വരെയാണ് ഈ അടച്ചിടല്‍. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏകോപനത്തോടെ അൽ വക്‌റ മെയിൻ റോഡിന്റെ ജോലികൾ സാധ്യമാക്കാനാണ് ഈ അടച്ചുപൂട്ടൽ. റോഡ് അടച്ചിടുന്നതിനെ തുടര്‍ന്ന് ഗതാഗതത്തിനായി യാത്രക്കാര്‍ക്ക് അല്‍ സുവൈര്‍ സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published.