Posted By Editor Posted On

യുഎഇ: നിങ്ങളുടെ ശൈത്യകാല അനുഭവം പങ്കിടൂ, 50,000 ദിര്‍ഹം നേടാം

ലോകത്തിലെ ഏറ്റവും മികച്ച വിന്റര്‍ ഫോട്ടോഗ്രാഫി മത്സരം ആരംഭിച്ച് യുഎഇ. യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസുമായി സഹകരിച്ചാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് (HIPA) നടത്തുന്നത്. യുഎഇയിലെ ഫോട്ടോഗ്രാഫര്‍മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ലോകത്തിലെ ഏറ്റവും മികച്ച വിന്റര്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തിലൂടെ യുഎഇയിലുടനീളമുള്ള താമസക്കാര്‍ക്കും പൗരന്മാര്‍ക്കും 7,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനങ്ങള്‍ നേടാനുള്ള അവസരം ലഭിക്കും. 2021 ഡിസംബര്‍ 20 മുതല്‍ 2022 ജനുവരി 20 വരെയാണ് ഓണ്‍ലൈന്‍ മത്സരം നടക്കുന്നത്. യുഎഇയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച വേള്‍ഡ്‌സ് കൂളസ്റ്റ് വിന്റര്‍ കാമ്പെയ്നിന്റെ ഭാഗമായാണ് മത്സരം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

മത്സരത്തിന്റെ ആകെ സമ്മാനത്തുക 250,000 ദിര്‍ഹമാണ്. ഒരു ഫോട്ടോയ്ക്ക് കീഴിലുള്ള അഞ്ച് ഉപവിഭാഗങ്ങള്‍ക്ക് 7,000 ദിര്‍ഹവും പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള നാല് ഉപവിഭാഗങ്ങള്‍ക്ക് 50,000 ദിര്‍ഹവുമാണ് സമ്മാനത്തുക. മത്സരാര്‍ത്ഥികള്‍ #WorldsCoolestWinter ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ യുഎഇയുടെ പ്രകൃതിദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുകയും HIPA-യുടെ വെബ്സൈറ്റായ www.hipa.ae-ലും ഫോട്ടോ സമര്‍പ്പിക്കുകയും വേണം. ഈ വിഭാഗത്തിനാണ് 7,000 ദിര്‍ഹം ലഭിക്കുക. രണ്ടാമത്തെ വിഭാഗമായ പോര്‍ട്ട്ഫോളിയോ, 50,000 ദിര്‍ഹം നേടാനുള്ള അവസരത്തിനായി യുഎഇയിലെ ജീവിതം തങ്ങളുടെ ലെന്‍സിലൂടെ പകര്‍ത്താന്‍ ക്ഷണിക്കപ്പെട്ട പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമുള്ളതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.