Posted By Editor Posted On

പുതിയ യുഎഇ വര്‍ക്ക് വീക്ക്: മൂന്നു ദിവസത്തെ പുതുവര്‍ഷ അവധി പ്രഖ്യാപിച്ച് എമിറേറ്റ്

ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 2022 ജനുവരി 1 ശനിയാഴ്ച ഔദ്യോഗിക അവധിയായി അംഗീകരിച്ചു. യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ പ്രവൃത്തിദിന വര്‍ക്ക് സമ്പ്രദായത്തെ അടിസ്ഥാനമാക്കി 2022 ജനുവരി 3 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. 2022 ജനുവരി 1 മുതല്‍, ശനി, ഞായര്‍, വെള്ളി പകുതി എന്നീ ദിനങ്ങളോടെ പുതിയ വാരാന്ത്യമായി രാജ്യം നാലര ദിവസത്തെ വര്‍ക്ക് വീക്കിലേക്ക് മാറും. ഡിസംബര്‍ 31 ഈ വര്‍ഷം വെള്ളിയാഴ്ചയാണ്. ഇത് 2021-ല്‍ ആയതിനാല്‍, ആ ദിവസം ഔദ്യോഗിക അവധിയായിരിക്കും. ജനുവരി 1 ശനിയാഴ്ചയും അവധിയാണ്. പുതിയ വര്‍ക്ക് വീക്ക് പുതുവത്സരം മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍, ജനുവരി 2 ഞായറാഴ്ചയും അവധിയാണ്. അതായത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചില സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.