Posted By Editor Posted On

അനായാസം വിദേശ കറന്‍സികള്‍ ഇടപാട് നടത്താം; പ്രവാസികള്‍ക്ക് ഗുണപ്രദമായ സംവിധാനവുമായി പ്രമുഖ ബാങ്ക്

ദുബായ്: വിദേശ കറന്‍സികളില്‍ അനായാസം ഇടപാടുനടത്താനുള്ള പുതിയ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രവാസികളുള്‍പ്പെടെയുള്ള റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഗിഫ്റ്റ് സിറ്റി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്‌സിറ്റിയിലെ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലൂടെയാണ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍സ് അതോറിറ്റി (ഐഎഫ്എസ്സിഎ) അടുത്തിടെ നടപ്പിലാക്കിയ മാറ്റങ്ങളെ തുടര്‍ന്ന് വിദേശ കറന്‍സിയിലുള്ള വായ്പ, കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ബാങ്കിന്റെ ഗിഫ്റ്റ് സിറ്റി ശാഖയില്‍ നിലവില്‍ ലഭ്യമായ ട്രേഡ് ഫിനാന്‍സ്, കോര്‍പറേറ്റ് ലോണ്‍, ട്രഷറി ഉത്പന്നങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കു പുറമെയാണ് റീട്ടെയില്‍ ഇടപാടുകാര്‍ക്കു വേണ്ടിയുള്ള പുതിയ സൗകര്യങ്ങള്‍. ഒരു വര്‍ഷത്തിനു താഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപം, വിദേശ കറന്‍സിയില്‍ വ്യക്തിഗത വായ്പകള്‍ തുടങ്ങി ഡിഐഎഫ്‌സി ദുബായ്, സിംഗപ്പൂര്‍, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലെ രാജ്യാന്തര സാമ്പത്തിക കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള ഓഫ്‌ഷോര്‍ ബാങ്കിങ് സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് ശാഖയിലും ലഭ്യമായിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

വിദേശ കറന്‍സിയിലുള്ള സ്ഥിരനിക്ഷേപത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കിലും, പുതിയ സംവിധാനത്തിനു കീഴില്‍ പലിശ ലഭിക്കുന്നതാണ്. കൂടാതെ, കറന്റ് അക്കൗണ്ട്, വിദേശ കറന്‍സിയില്‍ വായ്പ എന്നു തുടങ്ങി മറ്റു ബാങ്ക് ശാഖകളില്‍ നിലവില്‍ ലഭ്യമല്ലാത്ത അനേകം സൗകര്യങ്ങള്‍ റീട്ടെയില്‍ ഇടപാടുകാര്‍ക്കു പ്രാപ്യമാവുന്നു എന്നത് പ്രവാസി ഇടപാടുകാര്‍ക്ക് നേട്ടം തന്നെ. ഗിഫ്റ്റ് സിറ്റിയില്‍ തുടക്കം മുതല്‍ തന്നെ അംഗമായ ബാങ്കെന്ന നിലയില്‍ കോര്‍പറേറ്റ് ഇടപാടുകാര്‍ക്കായുള്ള ഒട്ടേറെ പദ്ധതികള്‍ ഫെഡറല്‍ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ടെന്ന് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published.