Posted By Editor Posted On

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു: ദുബായിലെ എല്‍പിജി സിലിണ്ടര്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരികള്‍ നടപ്പിലാക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ദുബായിലെ എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്ന കമ്പനികളെ സസ്‌പെന്‍ഡ് ചെയ്തു. ദുബായ് സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിക്ക് കീഴിലുള്ള ദുബായ് റെഗുലേറ്ററി കമ്മറ്റി ഫോര്‍ പെട്രോളിയം പ്രൊഡക്ട്സ് ട്രേഡിങ്ങ്, ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി ദുബായിലെ വിവിധ പ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ വിതരണ വാഹനങ്ങളില്‍ സംയുക്ത പരിശോധന നടത്തിയപ്പോഴാണ് വാഹങ്ങള്‍ പിടിച്ചടുക്കുകയും, കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

ദുബായ് സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ പെര്‍മിറ്റ് ഇല്ലാതെ എല്‍പിജി സിലിണ്ടറുകള്‍ പ്രചരിപ്പിച്ചതിനും യുഎഇ അംഗീകരിച്ച സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമല്ലാത്ത എല്‍പിജി സിലിണ്ടറുകള്‍ കൈവശം വച്ചതിനും ദുബായിലെ അംഗീകൃത ഫില്ലിംഗ് പ്ലാന്റുകളുടെ വ്യാജ സീലുകള്‍ കൈവശം വച്ചതിനും നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ‘2021 ലെ ഡയറക്ടീവ് നമ്പര്‍ 3 നിയമം പറയുന്നത് അനുസരിച്ച് എല്‍.പി .ജി അതുപോലുള്ള ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. അതനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്താനാണ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ നടത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

‘യുഎഇയിലെ അംഗീകൃത നിയമങ്ങള്‍ക്ക് അനുസൃതമായിട്ട് എല്‍പിജിയുടെ ഗതാഗതവും സംഭരണവും വിതരണവും ഉറപ്പാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദുബായ് സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി വൈസ് ചെയര്‍മാന്‍ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു’. ”ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം, ദുബായ് സിവില്‍ ഡിഫന്‍സ്, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, അഡ്വാന്‍സ്ഡ് ടെക്നോളജി, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം, എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ളവര്‍ പരിശോധന കാമ്പെയ്നുകളില്‍ പങ്കെടുത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.