Posted By Editor Editor Posted On

ഖത്തറിലെ കോവിഡ് കേസ് വര്‍ധന: പ്രധാന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ഖത്തറിലെ കോവിഡ് കേസ് വര്‍ധനയുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ അതു ചെയ്യണമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറു മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ അവര്‍ ആളുകളെ ഉപദേശിക്കുകയും ചെയ്തു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK
ഈ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇപ്പോള്‍ കേസുകള്‍ ഇരട്ടിയായതായി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. ”അടുത്തിടെ, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ വാക്‌സിനേഷന്‍ എടുക്കാത്തവരും കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവരുമാണ്.”പുതിയ പഠനമനുസരിച്ച്, കൊറോണ വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് 75 ശതമാനം ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.

വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്നും വാക്‌സിനുകള്‍ എടുക്കാന്‍ അവരുടെ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകണമെന്നും ഡോ. സോഹ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കമ്മ്യൂണിറ്റിയിലെ കൊവിഡ് നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ കാണിക്കുന്ന അശ്രദ്ധയാണ് അണുബാധ നിരക്ക് വര്‍ധിക്കാനുള്ള മറ്റൊരു കാരണമെന്നും മുഖംമൂടി ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ആളുകള്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.