Posted By Editor Editor Posted On

20 ലക്ഷത്തോളം അക്കൗണ്ടുകൾ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തു, കാരണം ഇതാണ്

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഏകദേശം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് ബാൻ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ കൂടാതെ ജൂലൈ മാസങ്ങളിൽ ഏകദേശം 30 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകളും ബാൻ ചെയ്തെന്ന റിപ്പോർട്ടുകളും ഉണ്ട്. വാട്സ്ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് ഫോളോ ചെയ്യാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ അകൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത്.

2021 ലെ IT നിയമപ്രകാരമാണ് ഇത്തരത്തിൽ വാട്സ്ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടിരിക്കുന്നത്. ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവുകളിൽ ആണ് കൂടുതൽ വാട്സ് ആപ്പ് അക്കൗണ്ടുകൾക്ക് പണിവീണിരിക്കുന്നത്. വാട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ ഉണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്സ് ആപ്പിൽ വരുന്ന സ്പാം , ഫേക്ക് മെസേജുകൾ മറ്റാർക്കും ഫോർവേഡ് ചെയ്തിരിക്കുക. അത്തരത്തിൽ മെസേജുകൾ വരുകയാണെങ്കിൽ അതിനു ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക. രണ്ടു മാസ്സത്തിനകം ഏകദേശം 40 ലക്ഷം അക്കൗണ്ടുകൾക്കായിരുന്നു പൂട്ടുവീണിരുന്നത്.

Comments (0)

Leave a Reply

Your email address will not be published.