Posted By Editor Editor Posted On

സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്

സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. അഞ്ചു പതിറ്റാണ്ടു പിന്നിട്ട ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്‌സിസിഐ) സ്മരണാർഥമാണ് യുഎഇ സെൻട്രൽ ബാങ്ക് സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കിയത്. 50 വർഷത്തെ നേട്ടങ്ങളുടെയും വിജയങ്ങളുടെയും ഭാഗമായാണ് 40 ഗ്രാം വീതം തൂക്കമുള്ള 100 സ്വർണ നാണയങ്ങളും 1000 വെള്ളി നാണയങ്ങളും പുറത്തിറക്കിയത്. ഒരു വശത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ചിത്രവും മറുവശത്ത് ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ പേരും സുവർണജൂബിലി വർഷവും (50) നാണയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865 പുറത്തറിക്കിയ മുഴുവൻ നാണയങ്ങളും ചേംബർ ഓഫ് കൊമേഴ്സിനു കൈമാറിയതായി അദികൃതർ അറിയിച്ചു. കൂടാതെ നാണയങ്ങൾ സെൻട്രൽ ബാങ്കിലോ ശാഖകളിലോ നിന്ന് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published.