Posted By Editor Editor Posted On

2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: 2022ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര ദിനമായ ജനുവരി 1, ശനിയാഴ്ചയാണ് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ജനുവരി 1 മുതല്‍ നടപ്പാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനം അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. ഇതിനുശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫിസുകളില്‍ ഹാജരാകണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865 രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി 1 ന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published.