Posted By Editor33 Posted On

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും ദൈര്‍ഘ്യം കുറഞ്ഞ പകലും ഖത്തറില്‍ നാളെ

ദോഹ: ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും ദൈര്‍ഘ്യം കുറഞ്ഞ പകലും ഖത്തറില്‍ നാളെ. ശരത്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്ന ഈ വ്യതിയാനത്തെ കുറിച്ച് കാലാവസ്ഥാ വകുപ്പ് ആണ് പുറത്ത് വിട്ടത്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് 23.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ഷത്തില്‍ ഒരു തവണ വ്യതിചലിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. വൈകുന്നേരം ആറ് മണി വരെ തീരപ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും ചിലയിടങ്ങളില്‍ ഭാഗികമായ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല തീരപ്രദേശത്ത് 05 മുതല്‍ 15 നോട്ട് വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാനും സാധ്യതയുണ്ട്. ദൃശ്യപരത നാല് മുതല്‍ 8/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടല്‍ ഒന്നു മുതല്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ട്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.