Posted By Editor33 Posted On

കുട്ടികളുമായി യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചെറിയ കുട്ടികളുമായി നിങ്ങൾ യാത്ര ചെയ്യാറുണ്ടോ ? പ്രത്യേകിച്ച് വ്യത്യസ്ത കാലവസ്ഥകളില്‍. കുട്ടികളെയും കൊണ്ട് പോകുന്നവർ ചില കാര്യം ശ്രദ്ധിക്കണം.

  • പോകേണ്ട സ്ഥലവും ,ദിവസങ്ങളും തീരുമാനിച്ചാൽ വിമാനം/ ട്രെയിന്‍/ ഹോട്ടല്‍ എന്നിവയെല്ലാം ബുക്ക് ചെയ്യുക.
  • യാത്രയുടെ തലേന്ന് പാക്ക് ചെയ്യുന്നതിന് പകരം ബാഗില്‍ സാധനങ്ങള്‍ എടുത്തുവെക്കുക. പാക് ചെയ്യുന്നതിന് മുമ്പ് ഒരു ലിസ്റ്റ് തയാറാക്കുന്നതും നല്ലതാണ്.
  • യാത്രക്കു മുമ്പ് കുട്ടികളും മുതിര്‍ന്നവരും അവശ്യത്തിന് വിശ്രമിക്കുക.

നിര്‍ബന്ധമായും കരുതേണ്ട സാധനങ്ങള്‍;

  • മടക്കാന്‍ പറ്റുന്ന പ്രാം, സ്ട്രോളര്‍ അല്ലെങ്കില്‍ ബേബി കാര്യര്‍ എന്നിവ കരുതുക.
  • ഡയപ്പര്‍, റാഷ് ക്രീം, ബേബി വൈപ്സ്, ടിഷ്യു, ബിബ്സ്, ബൗള്‍, സ്പൂണുകള്‍, സോപ്പ് ലോഷന്‍, മോയിസ്ചുറൈസര്‍ എന്നിവയും മറക്കരുത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എപ്പോഴും അവരുടെ ഒരു ഇഷ്ട കളിപ്പാട്ടം കരുതുക. ബ്ലാങ്കറ്റ്, മാറ്റ്, ഡ്രസ്സുകള്‍ എന്നിവയൊക്കെ കൂടുതല്‍ കരുതുക.
  • കുറച്ച് വലിയ കുട്ടികളാണെങ്കില്‍ അവര്‍ക്കായി ഒരു കുഞ്ഞു ബാഗ് കരുതാം.അതിൽ അവരുടെ സാധങ്ങൾ വെക്കാം
  • തണുപ്പേറിയ പ്രദേശത്തേക്കാണ് യാത്രയെങ്കില്‍ കുട്ടികള്‍ക്കുള്ള സ്വെറ്റര്‍, വൂളന്‍ തൊപ്പികള്‍ എന്നിവ എടുക്കണം. ചൂടുള്ള സ്ഥലങ്ങളിലേക്കാണെങ്കില്‍ വെള്ളം കരുതണം.
  • ഫസ്റ്റ് എയിഡ് കിറ്റ്, അത്യാവശ്യ മരുന്നുകളടങ്ങിയ പാക്ക് എന്നിവ കരുതുക. എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് പനി, ചുമ, ശര്‍ദ്ധി, വയറിളക്കം മൂക്കൊലിപ്പ് എന്നിവ വരാം. പ്രെസ്‌ക്രിപ്ഷനോടെ വാങ്ങിയ നേസല്‍ ഡ്രോപ്സ് കരുതുക. ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ഉണ്ടെങ്കില്‍ നല്ലത്.
  • വലിയ കുട്ടികളാണെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാന്‍ പേരും മാതാപിതാക്കളുടെ ഫോണ്‍ നമ്പറും എഴുതി അവരുടെ പോക്കറ്റിലേ ബാഗിലോ ഇടുക. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ഇതു സഹായിക്കും.

യാത്ര സ്വന്തം വണ്ടിയിലോ ട്രെയിനിലോ ആണെങ്കില്‍;

  • കുട്ടികളെയും കൂട്ടിയുള്ള യാത്രകള്‍ക്കെപ്പോഴും ശരിയായ ആസൂത്രണം അത്യാവശ്യമാണ്. എന്നാല്‍, മാത്രമേ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യാത്ര ആസ്വദിക്കാന്‍ സാധിക്കൂ. കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ അങ്ങനെ യാത്ര ഏതിലാണെങ്കിലും ഈ പ്ലാനിങ് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.
  • കാറിലാണ് യാത്രയെങ്കില്‍ കുട്ടികള്‍ക്കുള്ള കാര്‍സീറ്റ് നിര്‍ബന്ധമായും കരുതുക. ചെറിയ കുഞ്ഞുങ്ങളാണ് കൂടെയുള്ളതെങ്കില്‍ ഇത് വളരെ ഉപകാരപ്രദമാണ്. സീറ്റ് ബെല്‍റ്റ് ഇടുക. കഴിവതും കുട്ടികളെ ഫ്രണ്ട് സീറ്റില്‍ ഇരുത്താതിരിക്കുക. ഇത് അപകടം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ്.
  • വെയില്‍ കൊള്ളാതിരിക്കാന്‍ കാറില്‍ വിന്‍ഡൊ ഷീല്‍ഡ് വെക്കുക. ബേബി ഓണ്‍ ബോര്‍ഡ് സ്റ്റിക്കര്‍ കാറിനു പിറകില്‍ ഒട്ടിക്കാവുന്നതാണ്.
  • യാത്രയ്ക്കിടയിലും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കേണ്ട കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. കുട്ടികളുടെ ഉറക്കം, ഭക്ഷണം ഇവയൊന്നും യാതൊരുതരത്തിലും വ്യത്യാസം വരുത്താതിരിക്കുക.

Comments (0)

Leave a Reply

Your email address will not be published.