Posted By Editor33 Posted On

അറബ് കപ്പ് ഇനിയും തുടരും

ദോഹ: അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ടുണീഷ്യയെ 2-0 ന് പരാജയപ്പെടുത്തി അൾജീരിയ തങ്ങളുടെ കന്നി ഫിഫ അറബ് കപ്പ് കിരീടം നേടി. കാല്‍പ്പന്ത് കളിയില്‍ അറബ് ലോകത്തെ രാജാക്കള്‍ ആരെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. കലാശക്കളിയില്‍ തുണീഷ്യയെ വീഴ്ത്തിയാണ് ഫിഫ അറബ് കപ്പ് അള്‍ജീരിയ സ്വന്തമാക്കിയത്. ആഫ്രിക്കയിലെയും,ഏഷ്യയിലേയും പതിനാറ് ടീമുകളാണ് ട്രോഫിക്കായി ഫൈനലിൽ പോരാടിയത്, ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK. ടൂർണമെന്റ് വന്‍ വിജയമായിരുന്നു, ഫുട്ബോളിന് എന്തുചെയ്യാൻ കഴിയുമെന്നതിന്റെ തെളിവാണിത് ഈ മത്സരം. ഭൂഖണ്ഡങ്ങളെയും , ആളുകളെയും , രാജ്യങ്ങളെയും, ആരാധകരെയും കളിക്കാരെയും ഒരുമിച്ച് കൊണ്ടുവരാൻ ഫിഫ അറബ് കപ്പിന് സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഫിഫ അറബ് കപ്പ് ഇനിയും തുടരുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അറിയിച്ചു. “ഈ ടൂർണമെന്റിലുടനീളം ഞങ്ങൾ അനുഭവിക്കുന്ന ഈ സന്തോഷം, ഈ വികാരം – ഖത്തറിൽ മാത്രമല്ല, മുഴുവൻ അറബ് ലോകത്തും ലോകമെമ്പാടും പ്രകടമാണ് ഇത് ഇനിയും തുടരും,” ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK

Comments (0)

Leave a Reply

Your email address will not be published.