Posted By Editor Editor Posted On

യുഎഇയിലെ ചില ​ഗ്ലോബൽ ബാങ്കുകളിലെ പ്രവർത്തി ദിനങ്ങൾ ഇങ്ങനെ

യുഎഇയിലെ ചില ​ഗ്ലോബൽ ബാങ്കുകളിലെ പ്രവർത്തി ദിനങ്ങളിൽ മാറ്റം വരുത്തി അധികൃതർ. Deutsche Bank AG, JP Morgan Chase & Co, Societe Generale SA എന്നിവ യു.എ.ഇയിലെ പുതുവത്സരം മുതൽ ശനി-ഞായർ വാരാന്ത്യത്തിലേക്ക് മാറുകയാണ്. ജനുവരി 3 മുതൽ, നിലവിലെ ഞായർ-വ്യാഴം ദിവസങ്ങൾക്ക് പകരം തിങ്കൾ-വെള്ളി മുതൽ ഡച്ച് ബാങ്ക് പ്രവർത്തിക്കും. വാൾസ്ട്രീറ്റ് ആസ്ഥാനമായുള്ള ജെപി മോർഗനും അതേ ആഴ്ച തന്നെ യുഎഇയിൽ വാരാന്ത്യം നടപ്പിലാക്കും. ദുബായ്, അബുദാബി എന്നിവടങ്ങളിലെ സ്ഥാപനങ്ങളിൽ ജനുവരി 2 മുതൽ ശനി-ഞായർ വാരാന്ത്യങ്ങൾ നടപ്പാക്കുമെന്ന് ഫ്രാൻസ് ആസ്ഥാനമായുള്ള സൊസൈറ്റ് ജനറലിന്റെ വക്താവ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865 .2022 ആദ്യം മുതൽ ശനി-ഞായർ വാരാന്ത്യത്തോടെ നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളിലേക്ക് മാറുമെന്ന് ഡിസംബർ 7 ന് യുഎഇ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് ബാങ്കുകളുടെ നീക്കം.

Comments (0)

Leave a Reply

Your email address will not be published.