Posted By Editor33 Posted On

ഭീമന്‍ കേക്കുമായി ഖത്തർ ദേശീയദിനാഘോഷം നടത്തി ഷെറാട്ടൺ ഗ്രാൻഡ്

ദോഹ : ഖത്തർ ദേശീയ ദിനം വ്യത്യസ്ത രീതിയിൽ ആഘോഷിച്ച് ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടൽ. 2022 കിലോഗ്രാം ഭാരമുള്ള കേക്ക് മുറിച്ചും, സാംസ്കാരിക പ്രകടനപരിപാടികളും പ്രാദേശിക ഗ്യാസ്ട്രോണമിക് ട്രീറ്റുകളും നൽകിയാണ് ദേശീയദിനം ആഘോഷിച്ചത്. വൈകുന്നേരങ്ങളിൽ, അതിഥികൾക്ക് ആഘോഷപൂർവ്വമായ അത്താഴവും, വെടിക്കെട്ടും, ഖത്തറിന്റെ പൈതൃക മാതൃകക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഒരു മിനി ഫീച്ചർ ഫിലിമും ഉപയോഗിച്ചായിരുന്നു പരിപാടി അരങ്ങേറിയത്. ആട്രിയം ലോഞ്ചിൽ തന്റെ പുതിയ കലാസൃഷ്‌ടികളുടെ ശേഖരം അവതരിപ്പിച്ചുകൊണ്ട് ആർട്ടിസ്റ്റ് ഹൈദ അൽ-ഖുസായ് നടത്തിയ പ്രദർശനമാണ് പ്രധാന ഹൈലൈറ്റ്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.