Posted By Editor33 Posted On

മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധവുമായി പോളണ്ട്

രാജ്യത്തെ വലതുപക്ഷ ഗവൺമെന്റ് ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന യുഎസിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ശൃംഖലക്കതിരെയും, മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി പ്രതിഷേധവുമായി പോളണ്ട് രംഗത്ത്. പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചെറുത്തുനിന്ന പല ആളുകളും പ്രതിഷേധക്കാരിൽ ഉണ്ട്. പോളണ്ടിലെ പോപ്പുലിസ്റ്റ് വലതുപക്ഷ ഗവൺമെന്റ് രാജ്യത്തെ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും, തുർക്കിയും റഷ്യയും ഉപയോഗിക്കുന്ന സ്വേച്ഛാധിപത്യ മാതൃക സ്വീകരിക്കുകയും , വിമർശനാത്മക മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനും ശ്രമിക്കുന്നതിന്റ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഡൊണാൾഡ് ടസ്ക് പോളണ്ടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, അവരുടെ പ്രതിഷേധത്തിന് എല്ലാ പിന്തുണയും നൽകുമെന്നും, നമുക്ക് ഈ ശക്തിയെ തുടച്ചുമാറ്റാം എന്നും അറിയിച്ചു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

പോളണ്ടിലെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയായ TVN-ന്റെ നിയന്ത്രിത ഓഹരി വിൽക്കാൻ ഡിസ്കവറി ഇങ്കിനെ നിർബന്ധിക്കുന്ന ബിൽ വെള്ളിയാഴ്ച പാർലമെന്റ് അപ്രതീക്ഷിതമായി പാസാക്കിയതിനെ തുടർന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
TVN24 ഒരു വാർത്ത ചാനൽ ആണ്. ദശലക്ഷക്കണക്കിന് ആളുകളാണ് അതിന്റ പ്രേഷകർ. സർക്കാരിന്റെ പല വെട്ടിപ്പുകളും ചാനൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനെയാണ് നിശബ്ദമാക്കാൻ ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. “അധികാരികൾ പോളണ്ടിന്റെ ജനാധിപത്യ അടിത്തറയെ ആക്രമിക്കുകയാണ്, മാഫിയ രാജ്യം കൈയടക്കി. പൊതുജീവിതത്തിന്റെ എല്ലാ ഘടകങ്ങളും ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗവൺമെന്റിന്റ അഴിമതികൾ പുറത്തു കൊണ്ടുവരുകയും സർക്കാർ സഖ്യകക്ഷികൾ നിരവധി തവണ കേസെടുക്കുകയും ചെയ്ത ലിബറൽ പത്രമായ ഗസറ്റ വൈബോർസയുടെ ഡെപ്യൂട്ടി എഡിറ്റർ ജറോസ്ലാവ് കുർസ്കി പറഞ്ഞു. രാജ്യത്തെ വലതുപക്ഷ ഗവൺമെന്റ് ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന യുഎസിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ശൃംഖലക്കതിരെയും, മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി പ്രതിഷേധവുമായി പോളണ്ട് രംഗത്ത്. പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചെറുത്തുനിന്ന പല ആളുകളും പ്രതിഷേധക്കാരിൽ ഉണ്ട്. പോളണ്ടിലെ പോപ്പുലിസ്റ്റ് വലതുപക്ഷ ഗവൺമെന്റ് രാജ്യത്തെ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും, തുർക്കിയും റഷ്യയും ഉപയോഗിക്കുന്ന സ്വേച്ഛാധിപത്യ മാതൃക സ്വീകരിക്കുകയും , വിമർശനാത്മക മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനും ശ്രമിക്കുന്നതിന്റ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഡൊണാൾഡ് ടസ്ക് പോളണ്ടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, അവരുടെ പ്രതിഷേധത്തിന് എല്ലാ പിന്തുണയും നൽകുമെന്നും, നമുക്ക് ഈ ശക്തിയെ തുടച്ചുമാറ്റാം എന്നും അറിയിച്ചു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.