Posted By Editor Editor Posted On

എക്സ്പോയിൽ കൊവിഡ് അനുബന്ധിച്ച് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ഏറ്റവും വലിയ ഗ്ലോബല്‍ ഇവന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ദുബായ് എക്‌സ്‌പോയില്‍ പകര്‍ച്ച വ്യാധിക്കെതിരേയുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നു. ദുബയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സ്‌പോ വേദിയിലെ പിസിആര്‍ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണം നാലാക്കി. എല്ലാ രാജ്യങ്ങളുടെയും പവലിയന്‍ ജീവനക്കാര്‍ക്ക് സൗജന്യ പരിശോധന ലഭ്യമാക്കും.എല്ലാ മുന്‍നിര ജീവനക്കാരും വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നവരും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865 ജനങ്ങളുമായി അടുത്തിടപഴകുന്ന പരേഡുകള്‍, വിനോദ പര്യടനങ്ങള്‍ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി.

എക്‌സ്‌പോയിലെ എല്ലാ ജീവനക്കാരും വൊളന്റിയര്‍മാരും സേവന ദാതാക്കളും കൊവിഡ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണം. സന്ദര്‍ശനത്തിനെത്തുന്നവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് ഫലമോ ഹാജരാക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865 ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഫേസ് മാസ്‌ക്ക് നിര്‍ബന്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published.