Posted By Editor33 Posted On

സംസ്ഥനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആണ് കണക്കുകൾ പുറത്തു വിട്ടത്. തിരുവനന്തപുരത്താണ് നാല് പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17-കാരന്റെ ബന്ധുക്കളാണ് രണ്ട് പേര്‍. കുട്ടിയോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യു.കെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ഡിസംബര്‍ 12-നാണ് യു.കെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇതില്‍ യു.കെയില്‍ നിന്നുമെത്തിയ യുവതി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

Comments (0)

Leave a Reply

Your email address will not be published.