Posted By Editor33 Posted On

പുതിയ COVID നടപടികളും നിയന്ത്രണങ്ങളും,യൂറോപ്പിലുടനീളം പ്രതിഷേധം

കോവിഡ് 19 വർധനവ് കാരണം വലിയരീതിയിലുള്ള നടപടികളും നിയന്ദ്രങ്ങളുമാണ് നടത്തുന്നത്. എന്നാൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇതിനെതിരെ യൂറോപ്പിലുടനീളം അണിനിരന്നത്. ഞായറാഴ്ച, ബ്രസ്സൽസിലാണ്, വാക്സിനേഷൻ എടുക്കാനുള്ള സർക്കാരിന്റെ ശക്തമായ ഉപദേശത്തിൽ പ്രതിഷേധിച്ച്, “ഫ്രീ സോൺ”എന്ന പ്ലക്കാഡുമായി ആളുകൾ നിരത്തിലേക്ക് ഇറങ്ങിയത്. ജനക്കൂട്ടത്തിൽ ബെൽജിയൻ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.നിരവധി ആളുകൾ പ്രതിഷേധത്തിന് ഇറങ്ങിയ സാഹചര്യത്തതിൽ അക്രമത്തിലേക്കും മറ്റും നീങ്ങാൻ സാധ്യതയുള്ളത് കൊണ്ട് ശക്തമായ പോലീസ് സാന്നിധ്യം തെരുവിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രസ്സൽസിലെ ഒരു പ്രകടനത്തിൽ, നൂറുകണക്കിന് ആളുകൾ പോലീസിനെ കല്ലറിയാനും കാറുകൾ തകർക്കാനും ചവറ്റുകുട്ടകൾ കത്തിക്കുകയും ചെയ്‌തിരുന്നു. കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പോലീസ് ഈ പ്രകടനത്തെ പ്രതികരിച്ചത്. യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

പുതിയ സർക്കാർ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ പാരീസിലെ തെരുവുകളിലും ഫ്രാൻസിലും, മറ്റ് നഗരങ്ങളിലും ശനിയാഴ്ച, മാർച്ച് നടത്തിയിരുന്നു.പാർലമെന്റ് സ്‌ക്വയറിലും പിന്നീട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിന്റ പുറത്തും പ്രകടനക്കാരെ പോലീസുകാർ നേരിട്ടുണ്ട്. ലണ്ടനിലെ പ്രബലമായ വകഭേദം ഒമിക്‌റോണാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത്. യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.