Posted By Editor33 Posted On

കോവിഡ്-19: നിയന്ത്രണം കടുപ്പിച്ച് യൂറോപ്പ്

കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഫ്രാൻസിലെയും ഓസ്ട്രിയയിലെയും മന്ത്രിമാർ. യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കുകയും, പുതുവത്സര വെടിക്കെട്ട് റദ്ദാക്കുകയും, ഡെൻമാർക്കിലെ തീയറ്ററുകൾ, കച്ചേരി ഹാളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ അടക്കുകയും, അയർലൻഡിലെ പബ്ബുകളിലും ബാറുകളിലും രാത്രി 8 മണിക്ക് വരെ കർഫ്യൂ ഏർപ്പെട്ടുകയും , ഇൻഡോർ, ഔട്ട്ഡോർ ഇവന്റുകളിൽ പരിമിതമായ ആളുകളെ ഉൾപ്പെടുത്താൻ പാടുള്ളു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് കൊണ്ട് വന്നത്. അതിഭീകരമായ ഈ വൈറസിൽ നിന്ന് നമ്മുടെ ജീവിതവും , ഉപജീവന മാർഗങ്ങളെയും സംരക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും, ഇതൊന്നും എളുപ്പമല്ല എന്നും, കോവിഡും അതിന് നിയന്ത്രണങ്ങളും കാരണം നിങ്ങൾ മാത്രമല്ല ഞങ്ങളും ക്ഷീണിതരാണ്. എല്ലാവരിലും കനത്ത ആഘാതം ഈ നിയന്ത്രനങ്ങൾ ഏൽപ്പിക്കുന്നുണ്ട്,എന്നാലും നിങ്ങളുടെ എല്ലാം സഹകരണം ഉണ്ടങ്കിലേ ഈ വൈറസിനെ നമുക്ക് ഒറ്റകെട്ടായി നേരിടാൻ സാധിക്കുകയുള്ളു എന്നും ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

നിലവിലുള്ള ഭാഗിക ലോക്ക്ഡൗൺ ഒന്നുകൂടി കർശനമാക്കാൻ ശുപാർശ ചെയ്യുന്ന വിദഗ്ധ സമിതിയുടെ ഉപദേശം ചർച്ച ചെയ്യാൻ ഡച്ച് സർക്കാർ മന്ത്രിമാർ ശനിയാഴ്ച യോഗം ചേർന്നിരുന്നു. ഈ ആഴ്ച സ്ഥിരീകരിച്ച പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡുകളിലേക്ക് വേഗത്തിലാണ് യു.കെയിൽ കുതിച്ചുയരുന്നത്.അതുകൊണ്ട് തന്നെ വീടിനുള്ളിൽ മാസ്കുകൾ ധരിക്കേണ്ടതിന്റെ ആവശ്യകത സർക്കാർ ഇതിനകം തന്നെ വീണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ നൈറ്റ് ക്ലബ്ബുകളിലേക്കും വലിയ ഇവന്റുകളിലേക്കും പോകുമ്പോൾ വാക്സിനേഷന്റെ തെളിവോ അടുത്തിടെയുള്ള നെഗറ്റീവ് കൊറോണ വൈറസ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകളും കാണിക്കാൻ ആളുകളോട് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ബ്രിട്ടനിലെ ഷോപ്പിംഗ് സെന്ററുകളും കത്തീഡ്രലുകളും സോക്കർ സ്റ്റേഡിയങ്ങളും മാസ് വാക്സിനേഷൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട് . ആശുപത്രികളിൽ തിരക്ക് കൂടുന്നത് തടയാൻ സർക്കാർ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.