Posted By Editor33 Posted On

ക്രിമസ് ആഘോഷത്തിന് ഫിന്നിഷ് തയ്യാർ , പക്ഷെ ഒമിക്രോൺ വ്യാപനം കാരണം ആശങ്കയിലാണ്

ഫിൻലാന്റ ഏറ്റവും കൂടുതൽ സജീവമാകുന്നത് ക്രിസ്മസ് സീസണിലാണ്.വിദേശത്തുനിന്നും , മറ്റു സ്ഥലങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ പൊതുവെ ഡിസംബർ സമയത്താൻ അവിടേക്ക് എത്താറുള്ളത്.തീം പാർക്കിൽ കളിക്കാനും, റൈഡ് നടത്താനും, മനോഹരമായ ലൈറ്റുകൾ കാണാനും നിരവധി ആളുകളാണ് അവിടേക്ക് വരാറുള്ളത്. എന്നാൽ ഒമൈക്രോൺ കൊറോണ വൈറസ് കാരണം തുടങ്ങിയ പുതിയ യാത്രാ നിയന്ത്രണങ്ങൾ, ടെസ്റ്റുകൾ , ക്വാറന്റൈൻ നടപടികൾ, എന്നിവ കാരണം ശൈത്യകാല വിനോദം എത്രത്തോളം സാധ്യമാകും എന്നത് അനിശ്ചിതത്വത്തിലാണ്. “തീർച്ചയായും ഈ വ്യാപനം ആശങ്കാജനകമാണ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ല,ആഘോഷങ്ങൾ റദ്ദാക്കുമോ എന്ന പോലും ഞങ്ങൾ ഭയപെടുന്നുണ്ട്. ഫിന്നിഷ് ലാപ്‌ലാൻഡിന്റെ ടൂറിസം ബോർഡ് സിഇഒ സന്ന കർക്കൈനെൻ പറഞ്ഞു. ലാപ്‌ലാൻഡ് ഉള്ള ഒരു തീം പാർക്കായ സാന്താപാർക്ക് 2020 മാർച്ചിൽ കോവിഡ് കാരണം അടച്ചിട്ടിരുന്നു. ഈ ശൈത്യകാലത്ത് മാത്രമാണ് വീണ്ടും തുറന്നത്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

COVID-19നെതുടർന്നുള്ള ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും വടക്കൻ ഫിന്നിഷ് മേഖലയിലെ യാത്രാ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട് .പാൻഡെമിക്കിന് മുമ്പ്, റൊവാനിമിയുടെ അര ദശലക്ഷത്തിലധികം വാർഷിക സന്ദർശകരിൽ 60 ശതമാനവും വിദേശത്ത് നിന്നാണ് വന്നത്, കൂടുതലും യൂറോപ്പിലെയും ചില ഏഷ്യൻ രാജ്യങ്ങളിലും നിന്നാണ്.കഴിഞ്ഞ ഡിസംബറിൽ 11,000-ത്തിലധികം ആളുകളാണ് നഗരം സന്ദർശിച്ചത്.എന്നാൽ ഈ വർഷം 82 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഫിന്നിഷ് ലാപ്‌ലാൻഡിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണാണ് വിന്റർ.എല്ലാവരുടെയും പ്രാതീക്ഷയും ഈ സീസൺ ആണ്.നഷ്ട്ടത്തിലായ ബിസിനസ് തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഫിന്നിങ് ലാൻഡിൽ ഉള്ളവർ, വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.