Posted By Editor33 Posted On

ജീവനക്കാര്‍ക്ക് പാസ്പോര്‍ട്ട് കൈമാറാതിരുന്നാൽ തൊഴിലുടമക്ക് തടവും പിഴയും

ദോഹ : റസിഡന്‍സ് പെര്‍മിറ്റ് എടുക്കുന്നതിനോ അല്ലങ്കിൽ അവ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാര്‍ക്ക് പാസ്പോര്‍ട്ട് കൈമാറിയില്ലങ്കിൽ ഇനി പണി കിട്ടും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് നടപടികൾ പൂർത്തിയായിട്ടും ജീവനക്കാര്‍ക്ക് പാസ്പോര്‍ട്ട് കൈമാറാതിരുന്നാൽ തൊഴിലുടമയില്‍ നിന്ന് 25000 റിയാല്‍ വരെ പിഴ ഈടാക്കും എന്ന പ്രഖ്യാപനവുമായി മൂന്നോട്ട് വന്നത്. പല മേഖലകളില്‍ നിന്നുള്ള 280-ലധികം ആളുകള്‍ പങ്കെടുത്ത വെബിനാറില്‍ ആണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് അനധികൃതമായി വിസ വ്യാപാരം നടത്തി പിടിക്കപ്പെട്ടാല്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവും ആദ്യമായാണെങ്കില്‍ 50,000 റിയാല്‍ വരെ പിഴയും വീണ്ടും ആവര്‍ത്തിച്ചാല്‍ 100,000 റിയാല്‍ വരെ പിഴയും ഈടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

രാജ്യത്തെ പ്രവാസികളുടെ എന്‍ട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 21/2015 നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ഗ്രേസ് പിരീഡ് സംബന്ധിച്ചായിരുന്നു വെബിനാര്‍. 2021 ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച ഗ്രേസ് പിരീഡ് 2021 ഡിസംബര്‍ 31 വരെ തുടരും. നിയമലംഘകര്‍ക്ക് അവരുടെ ലീഗല്‍ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരമാണിതെന്നും എല്ലാവരും പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും യൂണിഫൈഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ റഷീദും സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിലെ ലെഫ്റ്റനന്റ് അഹമ്മദ് അബ്ദുല്ല അല്‍ മറിയും വെബിനാറില്‍ പറഞ്ഞു. കൂടാതെ, കാലഹരണപ്പെട്ട തീയതി മുതല്‍ 90 ദിവസത്തില്‍ കവിയാത്ത നിശ്ചിത കാലയളവിനുള്ളില്‍ റസിഡന്‍സ് പെര്‍മിറ്റും പുതുക്കല്‍ നടപടിക്രമങ്ങളും തുടരുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍ 10,000 റിയാല്‍ വരെയാണ് പിഴയെന്നും കൂട്ടിച്ചേര്‍ത്തു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.