Posted By Editor33 Posted On

ഖത്തറിലെ പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് നേരെയാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വെബിനാർ ഇന്ന്, എല്ലാവര്ക്കും പങ്കെടുക്കാം

ദോഹ: രാജ്യത്തെത്തുന്ന പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 21/2015 നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച അറിയാനും, പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് നേരെയാക്കാനുള്ള ആമുഖ വെബിനാറില്‍ ചേരാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആളുകളോട് ആവശ്യപ്പെട്ടു. അറബി ഭാഷയിലുള്ള വെബ്ബിനാറിൽ ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനവും ഉണ്ടാകും. എല്ലാവര്ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് വെബ്ബിനാർ നടത്തുക. 2021 ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച ഗ്രേസ് പിരീഡ്, 2021 ഡിസംബര്‍ 31 വരെ തുടരും. പ്രവാസികളുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചതിന് ശേഷം തൊഴിലാളികളില്‍ നിന്ന് 20,000-ത്തിലധികം അപേക്ഷകളാണ് ആഭ്യന്തര മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചത്. നിയമലംഘകര്‍ക്ക് അവരുടെ ലീഗല്‍ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരമാണിത്. ഇന്ന് രാവിലെ 10 മുതല്‍ 11.30 വരെ വെബിനാര്‍ ആരംഭിക്കും. അതേസമയം, ഗ്രേസ് പിരീഡ് 2021 ഡിസംബര്‍ 31 വരെ സാധുതയുള്ളതാണ്. ഈ ലിങ്കില്‍ ആളുകള്‍ക്ക് വെബിനാറില്‍ ചേരാം. https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.