Posted By Editor33 Posted On

ഇറ്റലിയിലെ ജനനനിരക്ക് ഏറ്റവും താഴ്ന്നനിലയിൽ

റോം : ഇറ്റലിയുടെ ജനനനിരക്ക് ഏറ്റവും താഴ്ന്നനിലയിൽ എത്തിയതായി കണക്കുകൾ. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസായ ഐഎസ്ടിഎടിയാണ് 160 വർഷത്തിനിടെ ഇറ്റലിയുടെ ജനസംഖ്യ കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ജനസംഖ്യ ഇത്രയേറെ കുറയാൻ കാരണം കോവിഡ്19 ഒരു പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതോടെയാണ് രാജ്യത്തെ കുറയുന്ന ജനനനിരക്ക് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 2020ൽ രാജ്യത്ത് 4,04,892 കുട്ടികൾ ജനിച്ചിരുന്നു. എന്നാൽ 2021ലെ ആദ്യ ഒൻപതു മാസങ്ങളിൽ, മുൻ വർഷത്തേക്കാൾ 12,500 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ കുറവ് നിസാര കാര്യമായി കരുതാനാവില്ലെന്നാണ് വിലയിരുത്തൽ. 1861നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായി 12-ാം വർഷവും ജനനിരക്ക് കുറഞ്ഞുവരുന്നത് അധികൃതരിൽ ഏറെ ആശങ്ക സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ഈ കാലയളവിൽ മരണനിരക്കിൽ വലിയ വർധനവ് ഉണ്ടായതായും പ്രത്യേകം പറയുന്നുണ്ട്. 2019 നെ അപേക്ഷിച്ച് ഏകദേശം 112,000 മരണങ്ങളാണ് കൂടുതലുണ്ടായത്. ഏറ്റവും കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തിയത് വടക്കൻ ഇറ്റലിയിലെ ബൊൾസാനോയിലും ഏറ്റവും കുറവ് സർദിനിയ ദ്വീപിലുമാണ്. 2020ൽ ഇറ്റാലിയൻ സ്ത്രീകൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചതിന്റെ ശരാശരി പ്രായം 31.4 ആണെന്നും ഐഎസ്ടിഎടി കണക്കുകൾ പറയുന്നുണ്ട്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.