Posted By Editor33 Posted On

കത്താറയിലെ കെട്ടിടങ്ങൾ വികൃതമാക്കിയവർക്കെതിരെ നടപടിയുമായി അധികൃതർ

ദോഹ: ഖത്തറിന്റ സാംസ്‌കാരിക ഗ്രാമമായ കത്താറയിലെ കെട്ടിടങ്ങളുടെ ചുവരുകള്‍ വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്തതായി പരാതി. കത്താറയിലെ കെട്ടിടങ്ങളിലൊന്നിൽ ബ്രൗണ്‍, റെഡ് എന്ന കളറുകളിലുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചതായി കാണിക്കുന്ന ഒരു വീഡിയും അധികൃതര്‍ പുറത്തുവിട്ടു. ചെയ്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ അപലപിക്കുന്നതായും പൊതുസ്വത്ത് നശിപ്പിക്കുകയും കെട്ടിടത്തിന്റെ സൗന്ദര്യത്തിന് കേട്പാട് വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും നമുക്ക് ഒരുമിച്ച് കത്താറയെ സംരക്ഷിക്കാമെന്നും കത്താറ ട്വീറ്റ് ചെയ്തു. ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.