Posted By Editor Editor Posted On

യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാർക്ക് പുതിയ നിബന്ധനകളുമായി അധികൃതർ

യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാർക്ക് പുതിയ നിബന്ധനകൾ നിർദേശിച്ച് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ‌ ഏവിയേഷൻ അതോരിറ്റി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും പ്രത്യേക സർക്കുലർ നൽകിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HMI5VYvXVx4CE6J16q9865 ഒമാനിലെയും യുഎഇയിലെയും പൗരന്മാർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കുമ്പോൾ പുതിയ നിബന്ധനകൾ ബാധകമാണ്.

ഒമാനിലേക്ക് വരുന്നവർ https://covid19.emushrif.om/ എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഇതിൽ ഒമാൻ അംഗീകരിച്ച കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. ഒപ്പം ഒമാനിൽ പ്രവേശിക്കുന്നതിന് 14 ദിവസത്തിനിടെ നടത്തിയ കൊവിഡ്
പി സി ആർ പരിശോധനയുടെ ഫലവും വെബ്‍സൈറ്റിൽ നൽകണം. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും രേഖകൾ വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865 രേഖകളെല്ലാം ശരിയാക്കി വെയ്‍ക്കാൻ യാത്രക്കാർക്ക് നിർദേശം നൽകണം. മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാരെ ഒമാനിലേക്ക് കൊണ്ടുവന്നാൽ വിമാനക്കമ്പനി പിഴ അടയ്‍ക്കേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു.

വാക്സിനെടുത്ത യാത്രക്കാർ കരുതേണ്ട രേഖകൾ

  1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷൻ
  2. വാക്സിനേഷൻ സർട്ടിഫിക്കറ്റ്
  3. നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പി.സി.ആർ പരിശോധന നടത്താനുള്ള റിസർവേഷൻ

വാക്സിനെടുക്കാത്ത യാത്രക്കാർ കരുതേണ്ട രേഖകൾ

  1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷൻ
  2. നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പി.സി.ആർ പരിശോധന നടത്താനുള്ള റിസർവേഷൻ
  3. ഒമാൻ സ്വദേശികളോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കപ്പെട്ടവരോ അല്ലാത്തവർക്ക് ക്വാറന്റീൻ സെന്റർ റിസർവേഷൻ രേഖ

Comments (0)

Leave a Reply

Your email address will not be published.