Posted By Editor33 Posted On

ഇസ്ലാമിക വിരുദ്ധമായ പരസ്യം : കളിപ്പാട്ടങ്ങൾ പിടിച്ചെടുത്ത് ഖത്തർ

ദോഹ: രാജ്യത്ത് നിയമലംഘനങ്ങള്‍ കണ്ടത്തുന്നതിന്റ ഭാഗമായി നടത്തിയ പരിശോധനയിൽ ഇസ്ലാമിക മൂല്യ വിരുദ്ധ പരസ്യവാചകങ്ങള്‍ കണ്ടത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെയാണ് മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കളിപ്പാട്ടങ്ങള്‍ കണ്ടെടുത്തത്. ഇത്തരത്തിലുള്ള പരിശോധനയിലൂടെ നിരവധി കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തത്. ട്വീറ്റിനൊപ്പം കണ്ടെടുത്ത പോപ്-ഇറ്റ് ടോയിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കളിപ്പാട്ടങ്ങളില്‍ നിന്ന് കൃത്യമായി എന്താണ് കണ്ടെത്തിയതെന്നോ തുടര്‍ നടപടികളെ കുറിച്ചോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.