Posted By Editor33 Posted On

യുകെ ‘വൈറസ് വേരിയന്റ്’ റിസ്ക് ലിസ്റ്റിലേക്ക്

കോവിഡിന്റ ഏറ്റവും ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗത്തിൽ യുകെയെ ഉൾപ്പെടുത്തുമെന്ന് ജർമ്മനി. വിനോദസഞ്ചാരികളുടെ യാത്ര നിരോധിക്കുകയും, പരിശോധനയും, ക്വാറന്റൈൻ നിയമങ്ങൾ കർശനമാക്കുകയും ചെയ്യുമെന്നും,ഡിസംബർ 19 ഞായറാഴ്ച അർദ്ധരാത്രി മുതൽ യുകെയെ ‘വൈറസ് വേരിയന്റ് ഏരിയയായി’ തരംതിരിക്കുമെന്നാണ് ജർമനി പ്രഖ്യാപിച്ചത്. ജർമ്മൻ പൗരന്മാർ, ജർമനിയിൽ താമസാവകാശമുള്ള ആളുകൾ എന്നിങ്ങനെയുള്ള യാത്രക്കാർ പൂർണ്ണമായും വാക്സിനേഷൻ എടുത്താലും ജർമനിയിലേക്ക് പ്രവേശിക്കണമെങ്കിലും രണ്ടാഴ്ചത്തേക്ക് ക്വാറന്റൈൻ ചെയ്യേണ്ടിവരും. യുകെയിൽ നിന്ന് ജർമ്മനിയിലേക്ക് വരുന്ന മിക്ക യാത്രക്കാർക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്താനും, പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണം എന്നുള്ള നിബന്ധനയും നടപ്പിലാക്കാൻ നീക്കം നടക്കുന്നുണ്ട്. ക്രിസ്മസിന് വീട്ടിലേക്ക് പോകുന്നവർക്കും ഈ നിയമം ബാധകമാണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

“യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ്, PCR ടെസ്റ്റ് റിസൾട്ട് കൈയിൽ കരുതാനും, ആവശ്യമുണ്ടാകുമ്പോൾ കാണിച്ചു കൊടുക്കണമെന്നും, 14 ദിവസം ക്വാറന്റൈൻ കിടക്കണമെന്നും, നിയമങ്ങൾ പാലിക്കണമെന്നും ജർമ്മനിയുടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നീ നിയമങ്ങൾ ജനുവരി 6 വരെ തുടരുമെന്നും അവർ വ്യക്തമാക്കി. ജർമ്മനിയുടെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള മറ്റ് രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഈശ്വതിനി, മലാവി, മൊസാംബിക്, നമീബിയ, സിംബാബ്‌വെ എന്നിവയും ഉൾപ്പെടുന്നുണ്ട് . യുകെയിൽ ശനിയാഴ്ച 90,000 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത് , ഈ കണക്കിൽ ഒമൈക്രോൺ സ്ഥിതീകരിച്ച 10,059 ആളുകളുമുണ്ട് . ജർമ്മനിയിൽ നൂറുകണക്കിന് ഒമൈക്രോൺ കേസുകൾ ഉണ്ടെന്നാണ് നിലവിലുള്ള കണക്കുകൾ പറയുന്നത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.