Posted By Editor Posted On

യുഎഇയില്‍ വിശാലമായ മാളുകളുടെ സാമ്രാജ്യം സൃഷ്ടിച്ചാണ് മാജിദ് അല്‍ ഫുത്തൈമിന്റെ മടക്കം

യുഎഇയിലെ ഷോപ്പിംഗ് മാളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍, ആദ്യം മനസ്സില്‍ വരുന്നത് മജീദ് അല്‍ ഫുത്തെം ഗ്രൂപ്പിന്റെ വിശാലമായ ഷോപ്പിംഗ് സാമ്രാജ്യമാണ്. അറബ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന അതുല്യമായ മാള്‍ ആശയം കൊണ്ടുവരുന്നതില്‍ ഗ്രൂപ്പ് ഒരു മുന്‍നിരക്കാരാണ്. റീട്ടെയില്‍ ഭീമനായ മജീദ് അല്‍ ഫുത്തെം ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി 29 മാളുകള്‍ ഉണ്ട്. 1995-ല്‍ സിറ്റി സെന്റര്‍ ദെയ്റ ആരംഭിച്ചതോടെ, റീട്ടെയില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച മജീദ് അല്‍ ഫുത്തൈം യുഎഇയിലെ ബ്രാന്‍ഡ് ഷോപ്പര്‍മാരുടെ ആദ്യ ചോയ്സായി മാറി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EnkprvJxSIJ94O6wldFc3x

സിറ്റി സെന്റര്‍, മൈ സിറ്റി സെന്റര്‍, മാറ്റാജര്‍ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ നിലവില്‍ നിരവധി മെഗാ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. മാള്‍ ഓഫ് എമിറേറ്റ്‌സ്, മാള്‍ ഓഫ് ഈജിപ്ത് എന്നീ മുന്‍നിര പദ്ധതികളും അതില്‍ ഉള്‍പ്പെടുന്നു.
മജിദ് അല്‍ ഫുത്തൈമിന്റെ ചില ജനപ്രിയ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ചുവടെ.
സിറ്റി സെന്റര്‍ ദെയ്റ
സിറ്റി സെന്റര്‍ ഷാര്‍ജ
മാള്‍ ഓഫ് എമിറേറ്റ്‌സ്
സിറ്റി സെന്റര്‍ ബെയ്‌റൂട്ട്
മജിദ് അല്‍ ഫുത്തൈം സിറ്റി സെന്റര്‍ മസ്‌കത്ത്
മാജിദ് അല്‍ ഫുത്തൈം ബഹ്‌റൈന്‍
മാള്‍ ഓഫ് ഈജിപ്ത്
മതേജര്‍ മാള്‍ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EnkprvJxSIJ94O6wldFc3x

Comments (0)

Leave a Reply

Your email address will not be published.