Posted By Editor33 Posted On

ഖത്തറില്‍ ഇന്നത്തെ കോവിഡ് കണക്ക് പുറത്ത് വിട്ട് മന്ത്രാലയം

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 170 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 30 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 243,634 ആയി. രാജ്യത്ത് പുതുതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ മരണനിരക്ക് 614 ആയി തുടരുന്നു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,289 പേരാണ്. 11 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5427 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഖത്തറില്‍ വാക്‌സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 511,4157 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്. ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK

Comments (0)

Leave a Reply

Your email address will not be published.