Posted By Editor33 Posted On

ഫ്രാൻസ് കുട്ടികൾക്ക് വാക്സിൻ നൽകുന്നു : ഫ്രഞ്ച് ആരോഗ്യ മന്ത്രി.

അഞ്ചു മുതൽ പതിനൊന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലൂടെ അടുത്ത ബുധനാഴ്ച മുതൽ കൊറോണ വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഒലിവർ വെറാൻ അറിയിച്ചു. യൂറോപ്പിൽ വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനതോത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. 2022 ലെ ആദ്യമാസങ്ങളിൽ രൂക്ഷമായേക്കാവുന്ന ഒമിക്രോൺ വ്യാപനത്തെ നേരിടാൻ ഫ്രാൻസ് ഒരുങ്ങിയിരിക്കണമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വകഭേദ വ്യാപനം കൂടിയതോടെ ഫ്രാൻസിനും ബ്രിട്ടനുമിടയിലെ യാത്രകൾക്ക് കൂടുതൽ കർശനമായ പാസ് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

നിലവിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിലെ പത്ത് ശതമാനത്തോളം ഒമിക്രോൺ വകഭേദം മൂലമാണ്. ഡെന്മാർക്ക്, ഓസ്ട്രിയ തുടങ്ങിയ ചില രാജ്യങ്ങളിൽ നവംബർ മാസത്തോടെ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. രാജ്യത്ത് നിലവിൽ ഉപയോഗത്തിലുള്ള ഹെൽത്ത് പാസിനു പകരമായി വാക്സിൻ പാസ് ഏർപ്പെടുത്താൻ ഫ്രഞ്ച് ഗവണ്മെന്റ് ഒരു പദ്ധതി രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനായി ജനങ്ങൾക്ക് വാക്സിൻ പാസ് ഉപയോഗിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ഈ നിർദേശം നടപ്പിൽ വരുത്തണമെങ്കിൽ ജനുവരിയിൽ ചേരുന്ന ഫ്രഞ്ച് പാർലിമെന്റ് സമ്മേളനത്തിന്റെ അനുമതി വേണ്ടതുണ്ട്. അഞ്ചു മുതൽ പതിനൊന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലൂടെ അടുത്ത ബുധനാഴ്ച മുതൽ കൊറോണ വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഒലിവർ വെറാൻ അറിയിച്ചു. യൂറോപ്പിൽ വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനതോത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. 2022 ലെ ആദ്യമാസങ്ങളിൽ രൂക്ഷമായേക്കാവുന്ന ഒമിക്രോൺ വ്യാപനത്തെ നേരിടാൻ ഫ്രാൻസ് ഒരുങ്ങിയിരിക്കണമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വകഭേദ വ്യാപനം കൂടിയതോടെ ഫ്രാൻസിനും ബ്രിട്ടനുമിടയിലെ യാത്രകൾക്ക് കൂടുതൽ കർശനമായ പാസ് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.