Posted By Editor33 Posted On

Abu Dhabi big ticket: കഷ്ടപ്പാടും ദുരിതവുമായി 20 വയസ്സിൽ ദുബായിൽ : ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം ഇങ്ങനെയാണ്

ദുബായ് : ജീവിതം ആഘോഷിച്ചു നടക്കേണ്ട കൗമാരക്കാലത്ത്‌ കുടുംബത്തിന്റ ഭാരം തോളിലേറ്റിയ 26 വയസ്സുകാരനെ കഴിഞ്ഞ ദിവസം തേടിയത്തിയത് രണ്ട് കോടി രൂപ. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് റഫീഖിനും കൂടെ ജോലി ചെയ്യുന്ന മലയാളികളടക്കം ഒൻപത് ഇന്ത്യക്കാർക്ക് രണ്ട് കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം ) ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ നാട്ടിലുണ്ടായിരുന്ന കടം വീട്ടാനായിരുന്നു കാസർകോട് ഉപ്പള ഏരൂർ പാച്ചാണി സ്വദേശി റഫീഖ് പത്താം തരം കഴിഞ്ഞ് യുഎഇയിലേയ്ക്ക് വിമാനം കയറിയത്. ദുബായ് ജുമൈറയിലെ സ്വദേശി വില്ലയിൽ പാചകക്കാരന്റെ ജോലിയാണ് ആദ്യം ലഭിച്ചത്. പാചക്കാരും ഡ്രൈവറും സഹായികളുമൊക്കെയായി ആകെ 15 പേരാണ് റഫീഖിന്റ് കൂടെ ജോലി ചെയ്യുന്നത്.

കഴിഞ്ഞ രണ്ടര വർഷമായി ബിഗ് ടിക്കറ്റിൽ റഫീഖ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട് . എന്നാൽ കഴിഞ്ഞ ദിവസം റഫീഖും സുഹൃത്തുക്കളും ചേർന്ന് 100 ദിർഹം വീതം ചെലവഴിച്ച് ടിക്കറ്റ് എടുക്കുകയായിരുന്നു. ആ ടിക്കറ്റിനായിരുന്നു അപ്രതീക്ഷിതമായി ഭാഗ്യം ലഭിച്ചത്. ഒരാൾക്ക് 20 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കുക.ഒരു ജ്യേഷ്ഠനും മൂന്ന് സഹോദരിമാരുമുള്ള റഫീഖിന്റ് ആഗ്രഹം, നാട്ടിലുള്ള കടങ്ങൾ വീട്ടി , ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ നടത്തി എന്തെങ്കിലും ബിസിനസ് ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പെൺകുട്ടികളുടെ വിവാഹം കഴിച്ചയക്കാൻ സാധിക്കാത്ത പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്നാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.