അബുദാബിയിലെ ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് സമയത്ത് ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി. തലസ്ഥാനത്തെ നിരവധി ഉൾ പ്രദേശങ്ങളിലേയും അല്ലാത്തെയും റോഡുകളിൽ വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗത പരിധികൾ പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നു. ഇന്നത്തെ കാലാവസ്ഥ പൊതുവെ മികച്ചതായിരിക്കും. നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (NCM) പറയുന്നതനുസരിച്ച്, രാത്രിയിലും ബുധനാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റിയുടെ അളവ് വർദ്ധിക്കും, ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈർപ്പത്തിൻ്റെ അളവ് 20 ശതമാനം മുതൽ 95 ശതമാനം വരെ ഉയരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU