യുഎഇയിൽ മലനിരകളിൽ കാൽനടയാത്ര (ഹൈക്കിംഗ്) നടത്തുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചത്. ഷോണിൻറെ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു. ഹൈക്കിങ്ങിനിടെ മകൻ തളർന്നുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലിൽ മിടുക്കനായിരുന്ന ഷോൺ കായികതാരവും മലകയറ്റക്കാരനുമായിരുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ (എൻഎംസി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ്. അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ ജസീറയിലാണ്– 44.8 ഡിഗ്രി സെൽഷ്യസ്. കടുത്ത വേനൽക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU