അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടി. മണം പുറത്തേക്ക് വരാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും പ്ലാസ്റ്റിക് ബാഗുകളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്ത ബ്രാൻഡുകളുടെ കാർഡ്‌ബോർഡ്, പ്ലാസ്റ്റിക് ഭക്ഷ്യ ഉൽപ്പന്ന പെട്ടികൾക്കുള്ളിലാണ് ഇവ ഒളിപ്പിച്ചത്. നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിലും കള്ളക്കടത്ത് ശ്രമങ്ങൾ ചെറുക്കുന്നതിലും ദുബായ് കസ്റ്റംസിനുള്ള കഴിവ് പ്രകടമാക്കുന്നതാണ് അതിവിദഗ്ധമായ കഞ്ചാവ് കള്ളക്കടത്ത് വിജയകരമായി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ സുപ്രധാനമായ വിജയമാണ് ഈ ഓപ്പറേഷൻ അടയാളപ്പെടുത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU