തുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ് റിയാസിൻറെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 31നാണ് റിയാസിനെ കാണാതായത്. അന്ന് രാവിലെ കീഴൂർ ഹാർബറിൽ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതോടെ ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ ആരംഭിച്ചിരിന്നു. കിഴൂർ ഹാർബറിൽ നിന്നും റിയാസിൻറെ വാഹനവും ബാഗും ലഭിച്ചിരുന്നു. തുടർന്ന് റിയാസിനെ കണ്ടെത്താൻ റവന്യു വകുപ്പും പൊലീസും ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും ഒപ്പം ഇന്ത്യൻ നേവിയും എത്തി. മുങ്ങൽ വിദഗ്‌ധനായ ഈശ്വർ മൽപെയുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF