ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവൻ്റിൽ അവതരിപ്പിച്ചു. ഐഫോൺ 16 ലൈനപ്പ് കൂടാതെ, ആപ്പിൾ വാച്ച് സീരീസ് 10, ആപ്പിൾ വാച്ച് അൾട്രാ 2, എയർപോഡ്സ് 4, എയർപോഡ്സ് മാക്സ്, എയർപോഡ്സ് പ്രോ 2 എന്നിവ ഉൾപ്പെടുന്നു. സെപ്‌റ്റംബർ 20 മുതൽ സ്‌റ്റോറുകളിൽ ഐഫോൺ 16 സീരീസ് ലഭ്യമാകും, പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ആരംഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ. ഐഫോൺ 15 പ്രോയേക്കാളും ഐഫോൺ 15 പ്രോ മാക്‌സിനേക്കാളും വില കുറവാണ് നിലവിൽ പുറത്തിറങ്ങിയ ഐഫോൺ മോഡലുകൾക്ക്. ഇന്ത്യയിൽ 128 ജിബി ഐഫോൺ 16 പ്രോയുടെ വില 1,19,900 മുതലാണ് ആരംഭിക്കുന്നത്. ഇതേ മോഡലിന് ഐഫോൺ 15 പ്രോയിൽ 1,34,900 രൂപ വില വരും. അതുപോലെ ഐഫോൺ 16 പ്രോ മാക്‌സിന് 1,44,900 രൂപയാണ് ആപ്പിൾ ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത്. ഐഫോൺ 15 പ്രോക്കാവട്ടെ 1,44,900 രൂപ വില വരും. ഏറ്റവും ഉയർന്ന വകഭേദമായ 1 ടിബി ഐഫോൺ 15 പ്രോ മാക്‌സിന് 1,99,900 രൂപയാണെങ്കിൽ ഐഫോൺ 16 പ്രോ മാക്‌സിന് 1,84,900 രൂപയാണ് വില. ഇങ്ങനെ എല്ലാ പുതിയ ഐഫോൺ മോഡലുകൾക്കും സമാനമായ പഴയ മോഡലിനേക്കാൾ 15,000 രൂപ കുറവുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
വില ഒറ്റ നോട്ടത്തിൽ:
- iPhone 16:₹79,900
- iPhone 16 Plus:₹89,900
- iPhone 16 Pro:₹1,19,900
- iPhone 16 Pro Max:₹1,44,900