രാജ്യത്ത് എം പോക്‌സ് എന്നു സംശയം. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. ഇയാള്‍ ഐസോലേഷനില്‍. രോഗിയുടെ നില നിലവില്‍ തൃപ്തികരമാണ് എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യാത്രാ സംബന്ധമായ ഒറ്റപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യം പൂര്‍ണ്ണമായി സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF