യുഎഇ കിരീടാവകാശി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്. യുഎഇ മന്ത്രിസഭയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കും.അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാന്റെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയാണിത്. സെപ്റ്റംബർ 9ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ചർച്ചകൾ നടക്കും. സെപ്റ്റംബർ 10ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് ഫോറം മുംബൈയിൽ വെച്ച് നടക്കും. സമഗ്ര മേഖലയിലും തുടക്കമിട്ട സഹകരണം ശക്തമാക്കലാണ് ലക്ഷ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF